Monday, January 11, 2010

മറ്റൊരു കവിത പോലെ ഒന്ന്.

സിദ്ധാന്തങ്ങള്‍ 


തലയണ അപേക്ഷിച്ചു, ഇന്നും കരയല്ലേ...
കണ്ണീരാല്‍ ഞാന്‍ ഒരുപാട് സ്നാനം ചെയ്തു.
വിറങ്ങലിച്ച ശരീരത്തിനു ഒരുപാട് ചൂട് പകര്‍ന്ന
പുതപ്പിനുമുണ്ട് പരാതികലേറെ 
കട്ടിലിനും മടുത്തു കാണണം 
ഈ പഹയനെന്തേ ആയുസ്സിത്ര !!!


കിനാക്കളും മോഹങ്ങളും ചലച്ചിത്രം പോലെ കാട്ടിയ
ചുമരും പണി മതിയാക്കി നിശ്ചലതയില്‍ ലയിച്ചു


സങ്കടക്കടലില്‍ നിന്നൊരു കിണ്ണം കോരി ഊട്ടാന്‍
സ്പീഡ് ഡയല്‍ ഒമ്പത് ഞെക്കി കാതോര്‍ത്തു
വേണ്ട...
സുഖസുഷുപ്തിയില്‍ ഉണ്മകളോട് ചേര്‍ന്നുറങ്ങുന്ന നല്ലപാതിയെ
നരിച്ചീരിന്റെ വികൃത സ്വനങ്ങളാല്‍ പേടിപ്പെടുത്തേണ്ട  !!!


അരണ്ട വെളിച്ചത്തില്‍ സഹമുറിയന്‍മാരെ വെറുപ്പിക്കാതെ 
മട്ടുപ്പാവിലേക്ക്‌ കഥനത്തോണി തുഴഞ്ഞു
കനിവോടെ താരാംഗനങ്ങള്‍ മിഴി ചിമ്മി
നര ബാധിച്ച നെടുവീര്‍പ്പുകള്‍  അങ്ങുചെന്നെത്തിയോ 
നിലയില്ലാകാശക്കയത്തില്‍ അവയും കണ്ണടച്ചു വിടപറഞ്ഞു


പിന്നെ മട്ടുപ്പാവിനും ഭൂമിക്കുമിടയിലുള്ള 
ന്യൂട്ടണ്‍ന്‍റെ സിദ്ധാന്തങ്ങളില്‍ ഞാനെന്‍റെ ജീവനെത്തിരഞ്ഞു. 

3 comments:

  1. who wrote this gulf bachlor poam

    ReplyDelete
  2. അനിയാ, കവിതയെന്നു ഇതിനെ വിളിക്കാമോ? രചന, കൊശാനി വീട്ടില്‍ അലിയുടെ മകന്‍ മുഹസിനാണെന്ന് തോന്നുന്നു. വായിച്ചതിന്നു നന്ദി.

    ReplyDelete