Wednesday, September 23, 2015

Arafa 2015

ത്യാഗത്തിന്റെ, ക്ഷമയുടെ, സഹവർത്തിത്വത്തിന്റെ, പുണ്യത്തിന്റെ, പ്രാർത്ഥനയുടെ, ഈമാനിന്റെ, സാഹോദര്യത്തിന്റെ, ആർജ്ജവത്തിന്റെ, ഉൾപ്രേരണയുടെ, നിഷ്കളങ്കതയുടെ, വിശ്വമൈത്രിയുടെ, അർപ്പണത്തിന്റെ, മാനുഷിക മൂല്യങ്ങളുടെ വിശ്വയ്ക കൂട്ടായ്മയിൽ; സർവ്വവും വെടിഞ്ഞ്, നെഞ്ചോടു നെഞ്ചു ചേർത്ത് തന്റെ റബ്ബിന്റെ വിളിക്കുത്തരം നൽകി, മാനവരാശിയുടെ നന്മക്കു പ്രാർത്ഥിച്ചുകൊണ്ട്; പണക്കാരനും പാവപ്പെട്ടവനും, കറുത്തവനും വെളുത്തവനും ഒരു മാലയിലെ മുത്തുകളായി; സൂര്യനു താഴെ, മനുഷ്യനെന്ന സൃഷ്ടിയുടെ ഭൂമിയിലെ ഏറ്റവും വലിയ ഒത്തുചേരലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഈ അറഫാ ദിനം നോമ്പെടുക്കാൻ ഞാനിതാ നിയ്യത്ത് ചെയ്യുന്നു.

ഞങ്ങളുടെ നാഥാ, നിന്റെ വിശിഷ്ടാഥിതികൾക്ക് നീ തിരിച്ചും ഉത്തരം കൊടുക്കേണമേ...

ഞങ്ങളുടെ പാപങ്ങളെ പൊറുത്ത് സൽകർമ്മങ്ങളെ സ്വീകരിക്കേണമേ...

നീയാണ് സാക്ഷി. ഞങ്ങളിതാ നിന്നിൽ ഭാരമേൽപ്പിക്കുന്നു. നീ അഭിമാനിയും സർവ്വജ്ഞനുമെത്രേ...

ലബ്ബൈക്ക് അള്ളാഹുമ്മ ലബ്ബൈക്ക്...

No comments:

Post a Comment