നിലനില്‍പ്പ്
ഏറിയും കുറഞ്ഞും വല്ലാത്ത വിഷമത്തിലാക്കിയവന്ഇരന്നു നേടാന്‍ അഭിമാന ജന്മി വിലക്കി
കട്ടടുക്കരുതെന്നു സഹാനുഭൂതി ചെവിയിലോതി
അദ്ദ്വാനിച്ചു നേടുന്നത് ദുഷ്ടനായ വിധിയും തടഞ്ഞു
ജന്മം തന്നവരെ യവനിക ഒളിപ്പിച്ചു വെച്ചു
രക്ത ബന്ധങ്ങളെ സര്‍വ്വേ കല്ലുകളും കൊണ്ടുപോയി
സഹായഹസ്തങ്ങളെ പ്രതീക്ഷ മുരടിപ്പിച്ചു
കാട്ടുമാക്കന്മാര്‍ കവല പ്രസംഗംങ്ങളില്‍ ഒളിച്ചു
മോഹമെന്ന പക്ഷിയെ വെടിവെച്ചു വീഴ്ത്തി
കക്കും കരളും ആര്‍ത്തിയോടെ ഭുജിച്ചു
വിശപ്പെന്ന പിശാചിനെ ഞാനൂട്ടി
ഏറിയും കുറഞ്ഞും വല്ലാത്ത വിഷമത്തിലാക്കിയവന്‍
കിഡ്നി ഒരു ഉത്തരേന്ത്യനു
കണ്ണ് ഒരു മദ്രാസിക്ക്
രണ്ടില്‍ ഒന്നുകള്‍ വില്പനയ്ക്ക്
ബാക്കിയാവുന്ന ഒന്നുകളെ പോറ്റാനായി
No comments:
Post a Comment